മലയാളിയുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്ന ചില രാഷ്ട്രീയ സാംസ്കാരിക നിരീക്ഷകരെ നമ്മുടെ ഭാഷയിലുള്ള മാധ്യമങ്ങൾ കെട്ടി എഴുന്നള്ളിച്ചു കൊണ്ടുവന്ന അവതരിപ്പിക്കുന്നത് പിതിവായിട്ട് കുറച്ചു കാലമായി. മലയാളിയുടെ സാമാന്യ ബുദ്ധിയെയും വിവരത്തെയും സംസ്കാരത്തെയും എന്തിനേറെ മേന്മയുള്ളത് എന്ന് നാം അഭിമാനത്തോടെ പറയാറുള്ള വിദ്യാഭ്യാസ നിലവാരത്തെയും വരെ പല്ലിളിച്ചു കാണിക്കുകയും കൊഞ്ഞനം കുത്തുകയും മാത്രമല്ല, അതിൽ കയറിയിരുന്ന് അപ്പിയിടുകയും സ്വന്തം മുഖത്തേക്ക് തന്നെ തേച്ചു പിടിപ്പിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളും നിരീക്ഷകരും ഉള്ള നാടാണ് കേരളം എന്ന് പറയുമ്പോൾ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുക അല്ലാതെ മറ്റൊരു വഴിയുമില്ല. കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി മലയാളിയുടെ മാധ്യമ വായുവിൽ തങ്ങി നിൽക്കുന്ന ഒരു കോമഡി കഥാപാത്രമാണ് ശ്രീജിത്ത് പണിക്കർ എന്ന് പേരുള്ള ഒരു രാഷ്ട്രീയ നിരീക്ഷക വ്യാജൻ. സാമൂഹിക നിരീക്ഷകൻ നിഷ്പക്ഷ നിരീക്ഷകൻ തുടങ്ങിയ ഇഷകൾ കുറച്ചധികം കൂട്ടി അവതരിപ്പിക്കപ്പെടുന്ന ഒരു കോമഡി കഥാപാത്രം. ഇയാളിങ്ങനെ ചില തട്ടിക്കൂട്ട് ചോദ്യങ്ങളും അവയുടെ യുക്തിയും ഒക്കെ പരിഹാസച്ചുവയോടെ തള്ളുന്ന ശൈലിയാണുള്ളത്. അതങ്ങനെയാണ് എന്നതിന് ഒരു തെളിവ് എന്താണെന്ന് ചോദിച്ചാൽ ഇന്ന് ഈ മഹാൻ അയാളുടെ തന്നെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു കുറിപ്പ് പരിശോധിച്ചാൽ മതിയാകും.
കുറ്റം പറയരുതല്ലോ ചോദ്യങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ എത്ര മനോഹരമായിട്ടാണ് ഇത്തരം ആശയ സാമൂഹിക വിരുദ്ധർ മലയാളിയുടെ രാഷ്ട്രീയ ബോധത്തെയും നിരീക്ഷണ പാടവത്തെയും കൊഞ്ഞനം കുത്തുന്നത് എന്ന് അത്യാവശ്യം എഴുത്തും വായന ഉള്ളവർക്ക് തോന്നിയാൽ അതിൽ തെറ്റ് പറയാൻ പറ്റില്ല. ഈ പണിക്കർ ചോദിക്കുന്ന ചോദ്യങ്ങൾ ഇതാണ്.
ഒരേ ആളിന്റെ വിവരങ്ങൾ വെച്ച് രണ്ട് ബൂത്തുകളിൽ എങ്ങനെയാണ് 200ലധികം തവണ വോട്ട് ചെയ്യാൻ കഴിയുന്നത്? കോൺഗ്രസ് പോളിങ് ഏജന്റുമാർ അപ്പോഴെല്ലാം ഉറക്കത്തിൽ ആയിരുന്നോ? പട്ടിക പുതുക്കുന്ന ഘട്ടത്തിലോ വോട്ടെടുപ്പ് നടക്കുമ്പോഴോ 25 ലക്ഷം കള്ളവോട്ടുകൾ തിരിച്ചറിയാൻ കോൺഗ്രസിന് കഴിയാഞ്ഞത് എന്തുകൊണ്ടാണ്? എത്ര വ്യാജവോട്ടുകൾ പോൾ ചെയ്യപ്പെട്ടെന്നും അതെല്ലാം ബിജെപിക്കാണ് പോയതെന്നും എങ്ങനെയാണ് രാഹുൽ ഗാന്ധിജി ഉറപ്പിക്കുന്നത്?
ആ അവസാനത്തെ ഗാന്ധിജി വിളിയിൽ തന്നെ ഉണ്ട് പണിക്കരുടെ പഴയ ആര്യൻ ശൂദ്ര അടിമത്വത്തിൻ്റെ ഗതികെട്ട പാരമ്പര്യ ഗുണമെന്നത് നാം എങ്കിലും തിരിച്ചറിയണം. പണിക്കൊരു ഗുണവുമില്ലാത്ത ഏതോ പണിക്കരുടെ പണിയുടെ ഗുണം എന്നല്ലാതെ ഈ നിഷ്കക്ഷ പണിക്കരെ എന്ത് പറയാനാണ്. അതൊക്കെ പോട്ടെ, ഇനി നമുക്ക് പണിക്കരുടെ ചോദ്യത്തിലേക്ക് വരാം. ആദ്യത്തെ ചോദ്യം, ഒരേ ആളിന്റെ വിവരങ്ങൾ വെച്ച് രണ്ടു ബൂത്തുകളിൽ എങ്ങനെയാണ് ഇരുനൂറിൽ അധികം തവണ വോട്ട് ചെയ്യാൻ കഴിയുന്നത് എന്നാണല്ലോ?ഈ ചോദ്യം ആദ്യം പണിക്കർ ചോദിക്കേണ്ടത് പണിക്കരുടെ തന്നെ സനാതന ഗുണം പേറുന്ന ഇലക്ഷൻ കമ്മീഷണറോട് ആണ്. നമ്മുടെ ആർ ഗാന്ധിജിയും പണിക്കർ ചോദിച്ച അതേ ചോദ്യം തന്നെയാണ് ഇലക്ഷൻ കമ്മീഷനോട് ചോദിച്ചത്. ഗാന്ധിജി ആ ചോദ്യം സധൈര്യം ചോദിച്ചത് ഇലക്ഷൻ കമ്മീഷനോടാണ് എന്ന് പോലും തിരിച്ചറിയാൻ വിവരമില്ലാത്ത വിധം കഴിവുകെട്ടതാണ് പണിക്കരുടെ ആ സനാതന തലച്ചോറ്. ചോദ്യം മലയാളിയോടാക്കണ്ട പണിക്കരേ. ഇലക്ഷൻ കമ്മീഷൻ എന്ന ആ ഉഡായിപ്പ് കൂട്ടമാണ് രാഹുൽ ഗാന്ധി സ്ക്രീനിൽ കാണിച്ച വോട്ടേഴ്സ് ലിസ്റ്റിന്റെ കെട്ടും മട്ടും രൂപവും ഭാവവും ഒക്കെ തയ്യാറാക്കി അച്ചടിച്ച് കെട്ടിപ്പൊതിഞ്ഞു അട്ടി വച്ച് തന്നത്. അത് പരിശോധിച്ചപ്പോൾ കണ്ടെത്തിയ സനാതന ധർമം കണ്ട് തമാശ തോന്നിയാണ് ആ ചോദ്യം താങ്കൾ പറഞ്ഞ ഗാന്ധിജി സധൈര്യം ചോദിച്ചത്. പണിക്കരും ആദ്യം ആ ചോദ്യം ചോദിക്കേണ്ടത് ആ മൂന്ന് സനാതന ഇലക്ഷൻ കമ്മിഷൻകാരോടാണ്. അത് ഏത് പണിക്കനും പണിയില്ലാത്തവനും ചോദിക്കാൻ ആവശ്യമായ സുചനകൾ തരുന്ന ജോലി മാത്രമാണ് രണ്ടാം ഗാന്ധിജി നടത്തിയ അവതരണം കൊണ്ട് ഉദ്ദേശിച്ചുള്ളൂ. പക്ഷെ പണിക്കർ ചോദിക്കില്ല. കാരണം പണിക്കരും ഇലക്ഷൻ സനാതനിയും ഒരേ സനാതനക്കാരാണല്ലോ. നമ്മുടെ ആളോട് നമ്മൾ എങ്ങനെ ചോദിക്കും എന്ന ലൈൻ. അത് പോട്ടെ പണിക്കരേ, കോൺഗ്രസ് പോളിംഗ് ഏജൻ്റുമാർ അപ്പോഴെല്ലാം ഉറക്കത്തിലായിരുന്നോ എന്നായിരുന്നു ശ്രീമാൻ പണിക്കരുടെ അടുത്ത ചോദ്യം. ആയിരുന്നു പണിക്കരേ, താങ്കൾ ഇപ്പോൾ മൂടിവെച്ച് ന്യായീകരിക്കുന്ന ആ സനാതന ഇലക്ഷൻ കമ്മീഷണർ ഉണ്ടല്ലോ, ആ സ്ഥാനത്തിൻ്റെ സത്യസന്ധതയിലും വിശ്വസ്തതയിലും വിശ്വസിച്ചു കൊണ്ടുള്ള ഉറക്കത്തിലായിരുന്നു കോൺഗ്രസ്. കോൺഗ്രസ് മാത്രമല്ല ഇന്ത്യയിലെ സത്യസന്ധരായ പൗരൻമാരെല്ലാം ഉറക്കത്തിലായിരുന്നു പണിക്കരേ. ഈ നാട്ടിലെ ജനങ്ങളും!. തെറ്റിപ്പോയി പണിക്കരെ, ജനം ഉറങ്ങരുതായിരുന്നു. കോൺഗ്രസ് ഉണർന്നിരിക്കണമായിരുന്നു. ഈ ഇലക്ഷൻ കമ്മിഷൻ വെറും സനാതന കള്ളൻമാരായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. അതാണ് ഇപ്പോൾ ഈ ചോദ്യവുമായി കോൺഗ്രസ് വന്നിട്ടുള്ളത്. പണിക്കർക്ക് അത് മനസ്സിലാവില്ല കാരണം പണിക്കർ വെറും ഒരു സവർണ ശൂദ്രസനാതൻ മാത്രം ആണല്ലോ?
പണിക്കരുടെ അടുത്ത ചോദ്യം വേറൊന്നാണ്, പട്ടിക പുതുക്കുന്ന ഘട്ടത്തിലോ വോട്ടെടുപ്പ് നടക്കുമ്പോഴോ 25 ലക്ഷം കള്ളവോട്ടുകൾ തിരിച്ചറിയാൻ കോൺഗ്രസിന് കഴിയാഞ്ഞത് എന്തുകൊണ്ടാണ് എന്നാണ് ആ ചോദ്യം. ഗുഡ് ക്വസ്റ്റ്യൻ. പക്ഷേ പണിക്കരെ ഈ ചോദ്യത്തിന്റെ ഉത്തരം നേരെ മുകളിൽ ചോദിച്ച ചോദ്യത്തിന് ഉത്തരമായി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത, വിശ്വാസം അതല്ലേ എല്ലാം എന്നാണല്ലോ സനാതന വിശ്വാസം. ലിസ്റ്റ് ഉണ്ടാക്കിയവൻ ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷൻ ആണ്, അല്ലാതെ പാകിസ്താന്റെ ജമാഅത്തെ ഇസ്ലാമി അല്ല. അതോ പണിക്കർ പറയുന്ന ഈ സനാതനവും പാക്കിസ്ഥാൻ ജമാഅത്തും ഒരേ നാണയം തന്നെയാണോ അതോ രണ്ടു വശം മാത്രമാണോ? ഇന്ത്യൻ ഇലക്ഷൻ കമ്മീഷണർ, ആ സ്ഥാപനത്തെ വിശ്വസിക്കുന്ന പൗരന്മാരുടെ അടിവേര് മാന്തി കട്ടുകൊണ്ടു പോയി പെരുങ്കള്ളൻ മാർക്ക് സമ്മാനിക്കുമെന്ന് കരുതിയില്ല പണിക്കരേ. ജനത്തിൻ്റെ പൗരാവകാശങ്ങളുടെ അണ്ണാക്കിലേക്ക് അടിമത്തം തള്ളുന്നവനാണ് ഈ വോട്ടേഴ്സ് ലിസ്റ്റ് ഉണ്ടാക്കിത്തന്നതെന്ന് പണിക്കർക്ക് പറയാൻ തോന്നാത്തത് പണിക്കരുടെ ഉള്ളിലെ പ്രത്യേക തരം സനാതന ബോധം കൊണ്ടാണ്. ആ സനാതനത്തിൻ്റെ പേരിൽ ഒളിച്ചു കടത്തി കൊണ്ട് പണിക്കര് ചോദിച്ച ചോദ്യങ്ങളൊക്കെ നാലായി മടക്കി കെട്ടി സ്വന്തം അണ്ണാക്കിലേക്ക് വെച്ചാൽ മതിയാകും. പിന്നെ നിരീക്ഷണ കക്ഷകക്ഷി പണിക്കർ ചോദിച്ച അവസാനത്തെ ചോദ്യം ഉണ്ടല്ലോ അതാണ് ട്വിസ്റ്റ് - എത്ര വ്യാജ വോട്ടുകൾ ചെയ്യപ്പെട്ടെന്നും അതെല്ലാം ബിജെപിക്കാണ് പോയതെന്നും എങ്ങനെയാണ് ഗാന്ധിജി ഉറപ്പാക്കുന്നത് എന്നാണല്ലോ ആ ചോദ്യം? നല്ല ചോദ്യമാണ് അത് ബിജെപിക്ക് അല്ല പോയതെന്ന് പണിക്കർക്ക് ഉറപ്പാക്കാൻ പറ്റുമെങ്കിൽ അതിന്റെ 50 ശതമാനം യുക്തി മതി അത് ബിജെപിക്കാണ് പോയതെന്ന് മനസ്സിലാക്കാനും. കാരണം അതിദൂരം പിന്നിൽ നിന്ന ശേഷം തന്നേക്കാൾ കൂടുതൽ വേഗത്തിലോടി ജയിച്ചവനെ വിക്ടറി സ്റ്റാൻഡിൽ കാണാതെ വരികയും ഒരു വിലാസവുമില്ലാത്ത ഒരുത്തൻ മെഡൽ വാങ്ങുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിനർത്ഥം മെഡൽ വാങ്ങിയവൻ കള്ളനാണ് എന്നും നടന്നത് തട്ടിപ്പാണ് എന്നുമാണ്. അത് ബിജെപിക്ക് അല്ലെങ്കിൽ പിന്നെ എവിടേക്കാണ് പോയത് എന്ന് പണിക്കർക്ക് അറിയാമോ? ഇല്ലല്ലോ? അത് അറിയണം. അത് അറിയാൻ ഇന്ത്യൻ പൗരന്മാർക്ക് അവകാശം ഉണ്ട്. അത് അറിയിക്കാൻ ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർ എന്നും പറഞ്ഞ് കുത്തിയിരിക്കുന്ന മൂന്ന് സനാതന തോട്ടിപ്പണിക്കാർക്ക് ഉത്തരവാദിത്തമുണ്ട്. അവരെ സംരക്ഷിച്ചു നിർത്തുന്ന പണിക്കരുടെ സ്വന്തം ചൗക്കീദാർക്കും. പണിക്കർ ആവേശം കൊള്ളുന്ന അമിതവർണനും ഉത്തരവാദിത്തമുണ്ട് പണിക്കരേ. ഇന്ത്യൻ ഭരണഘടന അതിന് നിർദ്ദേശിക്കുന്നുണ്ട് പണിക്കരേ, അത് പറയണം എന്നാണ് ഭാരതത്തിൻ്റെ സ്വന്തം രാഹുൽ ഗാന്ധി അഥവാ ഗാന്ധിജി ആവശ്യപ്പെടുന്നത് . രാഹുൽ ഗാന്ധിജി ആവശ്യപ്പെടുന്നത്. കാര്യങ്ങൾ ബോധ്യപ്പെട്ടോ? പണിക്കർക്ക് ബോധ്യപ്പെടാൻ സാധ്യതയില്ല. പക്ഷേ ഇതൊന്നുമല്ല സാധാരണ ജനത്തിന് ഇപ്പോൾ ഉണ്ടാകുന്ന സംശയം. ഒരു പണിക്കര് തന്നെയാണോ അതോ പഴയ ശൂദ്രതത്തിന്റെ പിൻപറ്റിയ ചൂട്ടുകറ്റയുട ഉത്പാദനക്ഷമതയാണോ പണിക്കർ പ്രദർശിപ്പിക്കുന്നതെന്ന് പൗരൻമാർ ചോദിച്ചാൽ കുറ്റം പറയാൻ പറ്റില്ലല്ലോ? സാമാന്യ ഗതിയിൽ പണിക്കർക്ക് പണിക്കരുടെ ശൈലിയിൽ ഉത്തരം കിട്ടിയിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ പണിക്കർ നേരേ പോയി ആ ഉള്ളിക്കറി കൂട്ടുന്ന സുരേന്ദ്രനോട് ചോദിച്ചാൽ ഇതിനേക്കാൾ കുറച്ചുകൂടെ കൃത്യമായ ഉത്തരം കിട്ടും. രണ്ടും ഒന്നാണല്ലോ പണിക്കരെ പറ്റിയും സുരേന്ദ്രനെ പറ്റിയും ഒക്കെ പ്രവചനപരമായി പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയിൽ എഴുതിവെച്ചത് കറക്റ്റ് ആണ്. ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിൽ ഉണ്ടായോ രിണ്ടൽ..... ഡിണ്ടക്കും...ഡിണ്ടക്കും ഡിണ്ടക്കും എന്നാണല്ലോ? ശരി, ശരിക്കും പണിയെടുക്കുന്ന പണിക്കരേ.... ശരിക്കുള്ള പണി മറക്കണ്ട....
Sanatana Panicker's blatant misinformation and lack of observational color.























